സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആറ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം ജില്ലകളിലാണ് വേനല്‍ മഴ ആശ്വാസമാവുക.

നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും പതിനൊന്നാം തീയതി ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12ാം തീയതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനല്‍ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *