ഫൈന്‍ഡ് യുവര്‍ ഗുഡ്’ ക്യാമ്പെയ്നുമായി കൊക്ക – കോള കമ്പനിയുടെ ഹോണസ്റ്റ് ടീ


റെഡി ടു ഡ്രിങ്ക് ഓര്‍ഗാനിക് ഗ്രീന്‍ ടീ ആയ ഹോണസ്റ്റ് ടീ, പ്രശസ്ത അഭിനേത്രിയും എഴുത്തുകാരിയും വെല്‍നെസ് സ്നേഹിയുമായ ട്വിങ്കിള്‍ ഖന്നയ്ക്കൊപ്പം ചേര്‍ന്ന് ‘ഫൈന്‍ഡ് യുവര്‍ ഗുഡ്’ എന്ന പ്രചരണ പരിപാടി സംഘടിപ്പിക്കുന്നു. പുതിയ ചിത്രത്തില്‍ പ്രശസ്തമായ മകൈബാരി ടീ എസ്റ്റേറ്റില്‍ നിന്നുള്ള ഹോണസ്റ്റ് ടീ ആസ്വദിച്ച് ദൈനംദിന ആകുലതകള്‍ക്കിടയില്‍ ട്വിങ്കിള്‍ ഖന്ന സ്വസ്ഥത കണ്ടെത്തുന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.


സാമൂഹിക അസ്വസ്ഥതകള്‍ നിറഞ്ഞ ഇന്നത്തെ കാലത്ത് ഹോണസ്റ്റ് ടീ ക്യാമ്പെയ്ന്‍ ജനങ്ങള്‍ക്ക് ഊഷ്മളമായ സ്വച്ഛന്ദത പ്രദാനം ചെയ്യുന്നു. നാരങ്ങ – തുളസി, മാമ്പഴം എന്നീ രുചികരമായ ഫ്ളേവറുകളില്‍ ഇവ ആസ്വദിക്കാം.


ക്യാമ്പെയ്ന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ മേഖലകളിലുള്ള ഉപഭോക്താക്കളുമായി ഇടപഴകുന്ന സാമൂഹ്യമാധ്യമ സിനിമകളുടെയും മറ്റ് ഡിജിറ്റല്‍ ആക്ടിവേഷനുകളുടെയും ഒരു പരമ്പര തന്നെ ഹോണസ്റ്റ് ടീ പുറത്തിറക്കും. WPP Open X ആശയസംയോജനം നിര്‍വഹിച്ച ക്യാമ്പെയ്ന്‍ ചിത്രത്തില്‍ ട്വിങ്കില്‍ നേരിടേണ്ടി വരുന്ന വിഷമസന്ധികളുടെ പിരിമുറുക്കങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. ഹോണസ്റ്റ് ടീ ആസ്വദിച്ച് നുകര്‍ന്ന് അവര്‍ വിശ്രമിക്കുകയും ‘നിങ്ങള്‍ക്ക് വേണ്ട നല്ലത് എന്തെന്ന് തീരുമാനിക്കുന്നത് നിങ്ങളാണെന്ന്’ പറയുകയും ചെയ്യുന്നു.

സമസ്തവും സുന്ദരവുമായ ജീവിതം എന്ന എന്റെ മന്ത്രം പ്രതിഫലിപ്പിക്കുന്ന ‘ഫൈന്‍ഡ് യുവര്‍ ഗുഡ’് ക്യാമ്പെയിനിന്റെ ഭാഗമാകുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ സന്തോഷവും ഉത്സാഹവും കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം വെളിവാക്കുന്ന ഹോണസ്റ്റ് ടീ ക്യാമ്പെയ്ന്‍ ഇന്നത്തെ സ്ത്രീകളുടെ അഭിവൃദ്ധി പരിപോഷിപ്പിക്കുന്നതിനുള്ള പരിശ്രമമാണെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ തിരക്കാര്‍ന്ന ദൈനംദിന ജീവിതത്തില്‍ സന്തോഷവും സമാധാനവും പകരുന്ന ഹോണസ്റ്റ് ടീ യുടെ ‘ഫൈന്‍ഡ് യുവര്‍ ഗുഡ്’ ക്യാമ്പെയ്ന്‍ പരിപാടി ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൊക്ക കോള കമ്പനി ഇന്ത്യാ ആന്‍ഡ് സൗത്ത് വെസ്റ്റ് ഏഷ്യ ഓപ്പറേറ്റിംഗ് യൂണിറ്റ് സീനിയര്‍ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് രുചിര ഭട്ടാചാര്യ പറഞ്ഞു. തിരക്ക് പിടിച്ച ഇന്നത്തെ കാലത്ത് ആരോഗ്യത്തെയും സുഖത്തെയും സംബന്ധിച്ച വ്യക്തികളുടെ കാഴ്ച്ചപ്പാടുകള്‍ക്ക് കരുത്ത് പകരാനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമാണ് ട്വിങ്കിള്‍ ഖന്നയുമായുള്ള സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ചെറിയ നിമിഷങ്ങള്‍ ആസ്വദിക്കുന്നതിന് നമ്മള്‍ പലപ്പോഴും മറന്നു പോകുന്നെന്ന സുപ്രധാന വിഷയം ഓര്‍മ്മപ്പെടുത്തുകയാണ് ‘ഫൈന്‍ഡ് യുവര്‍ ഗുഡ് ക്യാമ്പെയ്ന്‍’ എന്ന് തങ്ങളുടെ പുതിയ പ്രചരണ പരിപാടിയെ സംബന്ധിച്ച് WPP Open X എക്സിക്യുട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ മുകുന്ദ് ഒലേറ്റി പറഞ്ഞു. സ്ത്രീകളുടെ ക്ഷേമത്തിന്റെ വക്താവെന്ന നിലയില്‍ ട്വിങ്കില്‍ ഖന്നയുമായുള്ള സഹകരണം അതൃന്തം ഹൃദ്യമാണെന്നും ഞങ്ങള്‍ പറയാന്‍ ആഗ്രഹിച്ച ചെറിയ കാര്യങ്ങള്‍ പോലും അവര്‍ സസൂക്ഷ്മം ഈ ക്യാമ്പെയ്നിലൂടെ അനാവരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ്, ചെന്നൈ, പൂനെ, ഗുഡ്ഗാവ് എന്നീ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ 60 രൂപ നിരക്കില്‍ ഹോണസ്റ്റ് ടീ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് @honestteindia എന്ന ഹോണസ്റ്റ് ടീയുടെ ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കുക



Sharing is Caring