ശ്രീലങ്കന്‍ സംഘത്തിനായി ജാഗ്രതയോടെ കോസ്​റ്റല്‍ പൊലീസ്

മ​ട്ടാ​ഞ്ചേ​രി: ക​ട​ല്‍​വ​ഴി പാ​കി​സ്​​താ​നി​ലേ​ക്ക് ക​ട​ക്കാ​ന്‍ പ​തി​മൂ​ന്നം​ഗ ശ്രീ​ല​ങ്ക​ന്‍ സം​ഘം കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ഇ​ന്‍​റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി അ​ഴി​മു​ഖ​ത്ത് ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ്​​റ്റ​ല്‍ പൊ​ലീ​സി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ്​​റ്റ​ല്‍ പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​ര്‍​ജ് ലാ​ലി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ രേ​ഖ​ക​ളും പെ​ര്‍​മി​റ്റു​മി​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് പി​ടി​കൂ​ടി.

സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കൊ​ച്ചി​യി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ​്​​റ്റ​ല്‍ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​സു​നു​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്രോ​ളി​ങ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ‘ലേ​ഡി ഓ​ഫ് മേ​ഴ്സി’ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ല്‍ മ​ല​യാ​ളി​ക​ളാ​യ ഏ​ഴു​പേ​രും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​റ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബോ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​ന്‍ രേ​ഖ, പെ​ര്‍​മി​റ്റ് എ​ന്നി​വ​യി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു. ബോ​ട്ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക്​ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെന്‍റി​ന് കൈ​മാ​റി​യ​താ​യി കോ​സ്​​റ്റ​ല്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് 13 അം​ഗ ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ള്‍ കൊ​ച്ചി വ​ഴി പാ​കി​സ്​​താ​നി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന ഇ​ന്‍​റ​ലി​ജ​ന്‍​സി​ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലും ഇ​വ​ര്‍ ത​മി​ഴ്നാ​ട് തീ​ര​ത്ത് ഇ​റ​ങ്ങി അ​വി​ടെ​നി​ന്ന് റോ​ഡ് മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തി​യെ​ന്നാ​ണ് ഇ​ന്‍​റ​ലി​ജ​ന്‍​സ് ക​രു​തു​ന്ന​ത്. കൊ​ച്ചി​യി​ല്‍​നി​ന്ന് പാ​കി​സ്​​താ​ന്‍ ട്രോ​ള​റു​ക​ളി​ല്‍ അ​വി​ടേ​ക്ക് പോ​കു​മെ​ന്നാ​ണ് ഇ​ന്‍​റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍, കേ​ര​ള​തീ​ര​ത്ത് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​യ​തി​നാ​ല്‍ പാ​കി​സ്​​താ​ന്‍ ട്രോ​ള​റു​ക​ള്‍ തീ​ര​ത്ത് അ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ത​മി​ഴ്നാ​ട് ബോ​ട്ടു​ക​ളി​ലോ ത​ദ്ദേ​ശ ബോ​ട്ടു​ക​ളി​ലോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്ന വ്യാ​ജേ​ന ഉ​ള്‍​ക്ക​ട​ലി​ല്‍ കാ​ത്ത് കി​ട​ക്കു​ന്ന പാ​ക് ബോ​ട്ടു​ക​ളി​ല്‍ ക​യ​റി​ക്കൂ​ടു​ക​യാ​ണ് പ​ദ്ധ​തി​യെ​ന്നാ​ണ്​ സം​ശ​യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *