ഇവി തരംഗത്തിലും സിഎൻജി കാറുകൾക്ക് പ്രിയമേറുന്നു; വമ്പൻ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായി ടാറ്റ മോട്ടോഴ്സ് സിഎൻജി വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിഎൻജി വാഹനങ്ങൾ കൂടുതൽ അഭിലഷണീയവും പ്രായോഗികവുമാക്കുകയാണ് ടാറ്റ മോട്ടോഴ്സിന്റെ ലക്ഷ്യം. ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച്, സിഎൻജി വാഹനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. സുസ്ഥിരതയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും രാജ്യത്ത് സിഎൻജി വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും അംഗീകരിക്കുന്നതാണ് ഈ തന്ത്രപരമായ തീരുമാനം.

കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിൽ സിഎൻജി കാറുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചുവരുന്നു, പ്രത്യേകിച്ച് യാത്ര വാഹനങ്ങളുടെ കാര്യത്തിൽ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും മോഡലുകളിലെ വൈവിധ്യവും ഈ കുതിപ്പിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടികാട്ടപ്പെടുന്നു. ഏകദേശം 17-18 വേരിയന്റുകളുള്ള, സിഎൻജി മോഡലുകളുടെ വൈവിധ്യമാർന്ന ശ്രേണിയാണ് ഇന്ത്യൻ വിപണിയിൽ നിലവിലുള്ളത്. പെട്രോൾ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, സിഎൻജി വാഹനങ്ങൾക്ക് കുറഞ്ഞ ചെലവാണുള്ളത്. രാജ്യത്ത് സിഎൻജി സ്റ്റേഷനുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 1500 സ്റ്റേഷനുകളായിരുന്നടുത്ത് ഇന്ന് ഏകദേശം 5,500 എണ്ണമുണ്ട്. ഹരിയാന, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും സിഎൻജി വാഹനങ്ങളുടെ വിൽപ്പന വർധിച്ചത്.

മൂന്ന് വർഷത്തിനുള്ളിൽ 35 ശതമാനം കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്കും (CAGR) 52 ശതമാനം പ്രതിവർഷ (YoY) വളർച്ചാ നിരക്കും. കഴിഞ്ഞ വർഷം മാത്രം വിപണിയിൽ 4 ലക്ഷം സിഎൻജി കാറുകൾ വിറ്റഴിച്ചു, ഇതിൽ 50,000 യൂണിറ്റുകൾ ടാറ്റ മോട്ടോഴ്സിന്റെ സംഭാവനയാണ്.

ടാറ്റ മോട്ടോഴ്സ് ഇതിനകം തന്നെ അതിന്റെ ടിഗോർ, ടിയാഗോ മോഡലുകൾക്കായി സിഎൻജി ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ വിൽപ്പനയിൽ 40 ശതമാനവും സിഎൻജിയാണ്. ഹാച്ച്ബാക്ക് വിഭാഗത്തിൽ അൾട്രോസ് ഐസിഎൻജിയും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ബൂട്ട് സ്പേസിനായി ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യയും സൺറൂഫും വയർലെസ് ചാർജറുമടക്കം മറ്റ് ഫീച്ചറുകളും ടാറ്റ മോട്ടോഴ്സ് ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ നിലവിൽ സിഎൻജി പ്രചാരം 15 ശതമാനം ആണെങ്കിലും, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ അതിന്റെ പരിസ്ഥിതി സൗഹൃദ സ്വഭാവത്താൽ 20-25 ശതമാനത്തിലേക്ക് എത്തുമെന് വ്യവസായ വിദഗ്ധർ പ്രതീക്ഷിക്കുന്നു. നിലവിൽ ഏകദേശം 52,000 സിഎൻജി വാഹനങ്ങളുടെ പ്രതിമാസം വിൽപ്പനയാണ് രാജ്യത്ത് നടക്കുന്നത്, ഈ വിൽപ്പനയുടെ ഒരു പ്രധാന ഭാഗം സ്വകാര്യ കാർ വാങ്ങുന്നവരാണ്. ഇന്ത്യൻ ഉപഭോക്താക്കളുടെ വികസിത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൂതനവും പരിസ്ഥിതി സൗഹൃദവും അഭിലാഷവുമായ വാഹനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയിൽ ടാറ്റ മോട്ടോഴ്‌സ് ഉറച്ചുനിൽക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *