ക്ലാസിക് കിച്ചൻ ഫുഡ് & ഇവന്റ്‌സ് ദശവാർഷികാഘോഷം സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: കാറ്ററിംഗ് സര്‍വ്വീസ് രംഗത്ത് കഴിഞ്ഞ 10 വര്‍ഷമായി സേവനം നടത്തി വരുന്ന ക്ലാസിക് കിച്ചന്‍ & ഇവന്റ്സ് ദശവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1 മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 1ന് കൊയിലാണ്ടി മമ്മാസ് കിച്ചണില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ നിര്‍വ്വഹിക്കും.രുചികരമായ ഭക്ഷണം കൈകളിലെത്തിച്ച് ജനവിശ്വാസം നേടിയെടുത്ത് അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി ജീവകാരുണ്യ പ്രവര്‍ത്തനമാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ക്ലാസിക് കിച്ചന്‍ മേഖലയിലാകെ നടത്തിയിട്ടുള്ളത്.5 സഹോദരങ്ങള്‍ ചേര്‍ന്ന് തുടക്കമിട്ട സ്ഥാപനം ഇന്ന് നിരവധിപേരെ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുകയും ജില്ലയിലാകെ അറിയപ്പെടുന്ന പ്രധാനപ്പെട്ട കാറ്ററിംഗ് ഇവന്റ് ഗ്രൂപ്പായി മാറുകയും ജനസേവനത്തിന്റെ പര്യായമായി മാറുകയും ചെയ്തു.


അന്യര്‍ക്ക് പ്രവേശനമില്ല എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാതെ ചേരുവകളുടെ ഗുണമേന്മ ജനങ്ങള്‍ക്ക് നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ തുറന്ന് വെച്ച അടുക്കള ക്ലാസിക് കിച്ചണിന്റെ പ്രത്യേകതയാണ്. 24 മണിക്കൂറും സേവനം ലഭ്യമാക്കിക്കൊണ്ട് കേരളത്തിനകത്തും പുറത്തും ഇവന്റുകള്‍ ഏറ്റെടുത്ത് നടത്തുന്നു എന്ന പ്രത്യകതയും ക്ലാസിക്കിന് സ്വന്തം.


ഒരു ദിവസത്തെ പട്ടിണി രഹിത നഗരം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം, ആഭയം വിദ്യാര്‍ത്ഥികള്‍പ്പം, പുറക്കാട് ശാന്തി നികേതനില്‍ ഒരു ദിവസം, തണല്‍ വീട് അന്തേവാസികള്‍ക്കൊപ്പം, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലില്‍ ഭക്ഷണ വിതരണം, വിദ്യലയങ്ങളില്‍ മധുരം വിതരണം, വൃക്ഷത്തൈ നടല്‍, വിവധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കല്‍, ഭക്ഷ്യമേള, കാര്‍വിംഗ് പരിശീലനം, പാചകറാണി മത്സരം എന്നീ പരിപാടികളോടെ ഒരു മാസത്ത പ്രവര്‍ത്തനമാണ് ലകഷ്യം വെക്കുന്നത്.
കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൊയിലാണ്ടി മീഡിയാ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കല്ലടക്കണ്ടി ഫസല്‍ റഹ്മാന്‍, സാദിഖ്, അബ്ദുള്‍ സലാം, ഷംസുദ്ധീന്‍, മുഹമ്മദലി, ഫൈസല്‍, ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.



Sharing is Caring