ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. അനന്തനാഗ് ജില്ലയിലെ കൊക്കര്‍നാഗിലുള്ള തെംഗ്പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ
വധിച്ചു. സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കഴിഞ്ഞ ദിവസം രണ്ട് ലഷ്‌കര്‍ ഭീകരര്‍ ജമ്മുകശ്മീര്‍ പോലീസിന്റെപിടിയിലായിരുന്നു. സാദര്‍കോട്ട ബാല സ്വദേശി ഇഷ്ഫാക് മജീദ് ദാര്‍ ആണ് പിടിയിലായവരില്‍ ഒരാള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *