ക്രിസ്തുമസ് ട്രീ ലൈറ്റിംഗ് പരിപാടി സംഘടിപ്പിച്ച് ഒ ബൈ താമര


തിരുവനന്തപുരം: ഉത്സവാഘോഷങ്ങൾക്ക് ആരംഭംകുറിച്ചുകൊണ്ട് തിരുവനന്തപുരം ഒ ബൈ താമര ഈ വര്‍ഷത്തെ ട്രീ ലൈറ്റിംഗ് സംഘടിപ്പിച്ചു. ഒ ബൈ താമര ജനറല്‍ മാനേജര്‍ ഷിനോജ് ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർ, ബിസിനസ് പങ്കാളികൾ എന്നിവർ പങ്കെടുത്തു.


വൈദ്യുത വിളക്കുകളുടെ മനോഹരമായ ദൃശ്യാവിഷ്‌കാരത്തിനൊപ്പം തത്സമയ സംഗീതം കൂടി ഒത്തുചേര്‍ന്നപ്പോള്‍ ക്രിസ്തുമസ് കാലത്തിന്റെ ആഘോഷങ്ങൾ ചടങ്ങില്‍ അനുഭവപ്പെട്ടു. ഒ ബൈ താമരയുടെ ക്വയര്‍ ടീമിനൊപ്പം പിങ്കി പാന്തർ ബാന്‍ഡാണ് മ്യൂസിക് കണ്‍സേര്‍ട്ട് നയിച്ചത്. രുചികരമായ ഹോഴ്സ് ഡി ഓയുവറുകള്‍ക്കൊപ്പം ട്രഡീഷണല്‍ സ്വീറ്റ്‌സുകള്‍, ഹോളിഡേ ട്രീറ്റ്‌സ്, പല തരത്തിലുള്ള ബിവറേജസ് തുടങ്ങിയ വിഭവങ്ങളും ട്രീ ലൈറ്റിംഗിന്റെ ഭാഗമായി തയ്യാറാക്കിയിരുന്നു. പല വര്‍ണങ്ങളാലും വെളിച്ചങ്ങളാലും നിറഞ്ഞ് തീര്‍ത്തും ക്രിസ്തുമസ് ഉത്സവാന്തരീക്ഷത്തിലായിരുന്നു ഹോട്ടല്‍ ലോബി.




Sharing is Caring