കോഴിക്കോട്; മലബാറിലെ ഐ.ടി കമ്പനികളുടെ കൂട്ടാമയായ കാഫിറ്റിന് (കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി) പുതിയ ഭാരവാഹികളായി. മലബാറിലെ ഐ.ടി കമ്പനികളെ പിന്തുണയ്ക്കുന്നതിനും ഐ.ടി എക്കോസിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനുമായി 2008ല്‍ സ്ഥാപിതമായ കാഫിറ്റില്‍ നിലവില്‍ 150ല്‍ അധികം കമ്പനികള്‍ അംഗങ്ങളാണ്.

സൈബര്‍പാര്‍ക്ക് കമ്പനികളായ ഇന്‍ഫിനിറ്റ് ഓപ്പണ്‍സോഴ്‌സ് സൊല്യൂഷന്‍സ് എല്‍എല്‍പി സി.ഇ.ഒ അബ്ദുള്‍ ഗഫൂര്‍ കെ.വിയാണ് പ്രസിഡന്റ്, ഗെറ്റ്‌ലീഡ് സി.ഇ.ഒ അഖില്‍ കൃഷ്ണയാണ് സെക്രട്ടറി. സജീര്‍ ടി.കെ (ട്രഷറര്‍), കാര്‍ത്തിക് .കെ (വൈസ് പ്രസിഡന്റ്), പ്രജീഷ് കെ.കെ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

കമ്മിറ്റി അംഗങ്ങള്‍: സൈനുല്‍ ആബിദീന്‍, ആനന്ദ് ആര്‍ കൃഷ്ണന്‍, അബ്ദുള്‍ ഗഫൂര്‍ കെ.എം, കവിത ഗോപന്‍, ബിജിത്ത് അഹ്‌മദ്, അജയ് അരവിന്ദ്, വിജിത .ടി, നൗഫല്‍ .പി, അക്തര്‍ പര്‍വീസ്, മുജ്തബ .പി, അസ്ലം ബുഖാരി.













