വിഴിഞ്ഞത്തെ പ്രക്ഷോഭ ക്ഷീണം ബഫര്‍ സോണില്‍ തീര്‍ക്കാന്‍ ക്രൈസ്തവ സഭകള്‍;ഇടതു സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തന്നെ ലക്ഷ്യം

വിഴിഞ്ഞത്തെ തുറമുഖ വിരുദ്ധ പ്രക്ഷോഭം പരാജയപ്പെട്ടതിന്റെ ക്ഷീണം ബഫര്‍ സോണില്‍ തീര്‍ക്കാന്‍ കത്തോലിക്കാ സഭ കരുക്കള്‍ നീക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ സര്‍ക്കാര്‍ തന്ത്രപമരായി നീര്‍വ്വീര്യമാക്കിയിരുന്നു.

കേരളത്തിലെ എല്ലാ കത്തോലിക്കാ സഭകളുടെയും പരോക്ഷ പിന്തുണയുണ്ടായിരുന്ന ആ പ്രക്ഷോഭത്തെ വിഴിഞ്ഞം പൊലീസ് ആക്രമണത്തിലും ഒരു പുരോഹിതന്‍ മന്ത്രിക്കെതിരെ നടത്തിയ തീവ്രവാദി പരാമര്‍ശത്തിലും കയറി പിടിച്ച് സര്‍ക്കാര്‍ ഒതുക്കുകയായിരുന്നു.അത് കൊണ്ട് തന്നെ ബഫര്‍ സോണ്‍ വിഷയത്തെ മികച്ച ആയുധമായി ഉപയോഗിച്ച് സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ തന്നെയാണ് കത്തോലിക്കാ സഭ പ്രത്യേകിച്ച് സിറോ മലബാര്‍ സഭ ശ്രമിക്കുന്നത്.

കേരളത്തിലെ 22 വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണിലെ ജനാധിവാസ കേന്ദ്രങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉപഗ്രഹ സര്‍വ്വേയിലെ അപാകതകളും ഇതേ തുടര്‍ന്നുള്ള മലയോര കര്‍ഷകമേഖലയിലുണ്ടായ ആശങ്കകളും സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *