ചോക്‌ലേറ്റ് കേക്ക് റെസിപ്പി

ചേ​രു​വ​കള്‍

മു​ട്ട​ ………………​ 2​ ​എ​ണ്ണം
പ​ഞ്ച​സാ​ര​ ​(​ ​പൊ​ടി​ച്ച​ത്)​ ………………​ 100​ ​ഗ്രാം
മൈ​ദ………………​ 80​ ​ഗ്രാം
കൊ​ക്കോ​പൗ​ഡ​ര്‍………………​ 20​ ​ഗ്രാം
ബേ​ക്കിം​ഗ് ​പൗ​ഡ​ര്‍​ ………………​ ​ഒ​രു​ ​ടീ​സ്‌​പൂണ്‍
വ​നി​ല​ ​എ​സ​ന്‍​സ് ………………​ ​അ​ര​ ​ടീ​സ്‌​പൂണ്‍
റി​ഫൈ​ന്‍​ഡ് ​ഓ​യി​ല്‍​ ………………​ 150​ ​മി​ല്ലി

പാ​കം​ ​ചെ​യ്യു​ന്ന​ ​വി​ധം

ഒ​രു​ ​ഷേ​ക്ക​റി​ല്‍​ ​ര​ണ്ടു​ ​മു​ട്ട​യും​ ​അ​ര​ ​ടീ​സ്‌​പൂ​ണ്‍​ ​വ​നി​ല​ ​എ​സ​ന്‍​സും​ ​ചേ​ര്‍​ത്ത് ​ഒ​രു​ ​മി​നി​ട്ട് ​കു​ലു​ക്കു​ക.​ ​പ​ഞ്ച​സാ​ര​ ​പൊ​ടി​ച്ച​തി​ന്റെ​ ​പ​കു​തി,​ 150​ ​മി​ല്ലി​ ​റി​ഫൈ​ന്‍​ഡ് ​ഓ​യി​ലി​ന്റെ​ ​പ​കു​തി,​ ​ബാ​ക്കി​ ​പ​ഞ്ച​സാ​ര,​ ​വീ​ണ്ടും​ ​കു​റ​ച്ച്‌ ​ഓ​യി​ല്‍​ ​എ​ന്നി​വ​ ​ഓ​രോ​ന്നാ​യി​ ​ചേ​ര്‍​ത്ത് കു​ലു​ക്കി​യെ​ടു​ക്കു​ക.​ ​മൈ​ദ​യും​ ​ബേ​ക്കിം​ഗ് ​പൗ​ഡ​റും​ ​കൊ​ക്കോ​പൗ​ഡ​റും​ ​ചേ​ര്‍​ത്ത​രി​ക്കു​ക.​ ​ഈ​ ​മൈ​ദ​യു​ടെ​ ​പ​കു​തി​ ​ഷേ​ക്ക​റി​ല്‍​ ​ചേ​ര്‍​ത്ത് ​ന​ന്നാ​യി​ ​കു​ലു​ക്കു​ക.​ ​ബാ​ക്കി​വ​ന്ന​ ​ഓ​യി​ലും​ ​കൂ​ടി​ ​ചേ​ര്‍​ത്ത​ശേ​ഷം​ ​വീ​ണ്ടും​ ​കു​ലു​ക്കു​ക.​ ​ബാ​ക്കി​യി​രി​ക്കു​ന്ന​ ​മൈ​ദ​ ​മി​ശ്രി​ത​വും​കൂ​ടി​ ​ചേ​ര്‍​ത്ത് ​ശ​ക്തി​യാ​യി​ ​കു​ലു​ക്കു​ക.​ ​ബ​ട്ട​ര്‍​ ​പു​ര​ട്ടി​ ​മ​യ​പ്പെ​ടു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ ​മൈ​ക്രോ​പ്രൂ​ഫ് ​പാ​ത്ര​ത്തി​ലൊ​ഴി​ച്ച്‌ ​ഹൈ​ ​പ​വ​റി​ല്‍​ ​മൂ​ടി​വ​യ്‌​ക്കാ​തെ​ 4​ ​മി​നി​ട്ട് ​ഹൈ​ ​പ​വ​റി​ല്‍​ ​(100​%​)​ ​മൈ​ക്രോ​വേ​വ് ​ചെ​യ്യു​ക.​ 5​ ​മി​നി​ട്ടു​കൂ​ടി​ ​ക​ഴി​ഞ്ഞ് ​പു​റ​ത്തെ​ടു​ത്ത് ​ത​ണു​ത്ത​ശേ​ഷം​ ​ബേ​ക്ക് ​ചെ​യ്‌​ത​ ​പാ​ത്ര​ത്തി​ല്‍​ ​നി​ന്നും​ ​മാ​റ്റു​ക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *