ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിറിന് ഹരിയാനയില്‍ ഇന്ന് തുടക്കം


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിര്‍ യോഗം ഇന്ന് ഹരിയാനയില്‍ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസമായി ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.


പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യും.വിഷന്‍ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകള്‍ക്കുമുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, പോലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും.




Sharing is Caring