യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ് . ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്. സന്ദീപിനും തിങ്കളാഴ്ച് ഹാജരാകൻ നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിട്ട ശേഷമാണ് പൊലീസ് നടപടി.

ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി സുരക്ഷാസേനയിലെ എസ്. സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ.ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 2023 ഡിസംബർ 15 നാണ് സംഭവം.

ആലപ്പുഴയിൽ നവകേരള പരിപാടിക്കിടെ പ്രതിഷേധപ്രകടനവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകനുമടക്കം പൊതിരെ തല്ലുന്ന അവസ്ഥയുണ്ടായി.
അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് തലയിലടക്കം സാരമായി പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിനെതിരെ അടക്കം കേസ് കൊടുത്തിരുന്നെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്നാണ് എ.ഡി തോമസ്, അജയ് ജ്യുവൽ എന്നിവർ കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *