കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതികളുടെയും കാരണഭൂതൻ മുഖ്യമന്ത്രി ;ഷാഫി പറമ്പിൽ

എ ഐ കാമറ വിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. അഴിമതിയെ കുടുംബവൽക്കരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്തരത്തിൽ നടക്കുന്ന എല്ലാ അഴിമതികളുടെയും കാരണഭൂതൻ മുഖ്യമന്ത്രി ആണ്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ആണ് എല്ലാ അഴിമതികളുടെയും പിന്നിലെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

മുഖ്യമന്ത്രി അദ്ദേഹത്തിന് ആവശ്യം ഉള്ളപ്പോൾ മാത്രം മാധ്യമങ്ങളെ കണ്ടു മണിക്കൂറുകൾ സംസാരിച്ചിട്ട് കാര്യമില്ല. കമ്മിഷൻ കപ്പിത്താനെന്ന് മുഖ്യമന്ത്രിയെ വിളിക്കേണ്ട സാഹചര്യമാണ്. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.ഇതിനിടെ എഐ ക്യാമറ വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു.

രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല. തെളിവുകള്‍ സഹിതമാണ് ആരോപണം. ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ ഭാഗത്തുനിന്നു ഒരു മറുപടിയും വന്നിട്ടില്ല. എ.കെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *