
മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ആക്രമണം നടത്തിയ യുവാവും ആക്രമണത്തിന് ഇരയായ യുവതിയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് പൊലീസ്. യുവതിയില്‍ സനലിനുണ്ടായ സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കേസന്വേഷിക്കുന്ന തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍ പറഞ്ഞു.
അതേസമയം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ്.സീത സനലില്‍ നിന്ന് ഒഴിഞ്ഞുമാറിയതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കെ ടി ശ്രീനിവാസന്‍ പറഞ്ഞു.

