മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി വച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി വച്ചു. ഇന്ന് രാത്രി ഫിന്‍ലണ്ടിലേക്ക് യാത്ര തിരിക്കാനായിരുന്നു പരിപാടി. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെയാണ മുഖ്യമന്ത്രി ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ. എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ,ഫോട്ടോ കവറേജ് . എന്നിവക്ക് ു. 7 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. ഒക്ടോബര്‍ 2 മുതല്‍ 4 വരെ ഫിന്‍ലന്റിലും 5 മുതല്‍ 7 വരെ നോര്‍വേയിലും 9 മുതല്‍ 12 വരെ യു.കെയിലും മുഖ്യമന്ത്രി നടത്തുന്ന സന്ദര്‍ശനമാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ലക്ഷക്കണക്കിന് രൂപ ചിലവാക്കിയുള്ള യാത്ര പൊതുഖജനാവിന് ഭാരമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *