ചിക്കൻ ഗീ റോസ്റ്റ്.


ചേരുവകൾ


ചിക്കൻ- 250 ഗ്രാം
വറ്റൽമുളക്- ആറെണ്ണം
കുരുമുളക്- 15 ഗ്രാം
ഗ്രാമ്പൂ- രണ്ട്
ഉലുവ- 15 ഗ്രാം
മല്ലി- 30 ഗ്രാം
വെളുത്തുള്ളി- അഞ്ചെണ്ണം
പുളി- ഒരു ടേബിൾ സ്പൂൺ
നെയ്യ്, വെളിച്ചെണ്ണ- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. ഒരു പാനിൽ വറ്റൽ മുളക്, കുരുമുളക്, മല്ലി, ഉലുവ, ജീരകം, ഗ്രാമ്പൂ എന്നിവ ഡ്രൈ റോസ്റ്റ് ചെയ്യണം. ശേഷം പുളി, വെളുത്തുള്ളി, അൽപം വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് ചെറിയ കഷണങ്ങളാക്കിയ ചിക്കൻ അതിൽ വേവിച്ചെടുക്കുക. തയ്യാറാക്കിയ മസാലക്കൂട്ട് ചേർത്ത് ചിക്കൻ നന്നായി വേവിക്കാം. ഇനി മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കുറച്ച് കറിവേപ്പില വഴറ്റിയത് ചിക്കന് മുകളിൽ താളിക്കാം. തീയണച്ച് ചൂടോടെ കഴിക്കാം



Sharing is Caring