സൂപ്പർ കപ്പ് കിരീടം തേടി ചെൽസിയും വിയ്യറയലും

ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മില്‍ മാറ്റുരക്കുന്ന സൂപ്പര്‍ കപ്പ് പോരാട്ടം ഇന്ന് നടക്കും. ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയും യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യറയലും തമ്മിലാണ് മത്സരം.

ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി കിരീടം നേടിയത്. അതെ സമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാല്‍റ്റി ഷൂട്ട്‌ഔട്ടിലൂടെ മറികടന്നാണ് വിയ്യറയല്‍ തങ്ങളുടെ ആദ്യ യൂറോപ്യന്‍ കിരീടം നേടിയത്.

ഇത് അഞ്ചാം തവണയാണ് ചെല്‍സി സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. 1998ല്‍ സൂപ്പര്‍ കപ്പ് കിരീടം നേടിയ ചെല്‍സി തുടര്‍ന്നുള്ള 3 സൂപ്പര്‍ കപ്പ് ഫൈനലുകളിലും തോല്‍വിയറിഞ്ഞിരുന്നു.അതെ സമയം വിയ്യറയല്‍ ആദ്യമായാണ് സൂപ്പര്‍ കപ്പ് ഫൈനല്‍ കളിക്കുന്നത്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.30നാണ് മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *