വിദ്യാഭ്യാസ മേഖലയിൽ ലാഭ നഷ്ടങ്ങൾ കൂട്ടേണ്ടതില്ല: മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ

കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എ.പദ്ധതി പ്രകാരം നിർമ്മിച്ച ഡോ: എ.പി.ജെ.അബ്ദുൾ കലാം സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

തീരദേശ വികസനഫണ്ടിൽ നിന്നും സ്കൂളിന് നാല് കോടി രൂപ മന്ത്രി പ്രഖ്യാപിച്ചു. കെ.ദാസൻ എം.എൽ.എ. അധ്യക്ഷനായി. നരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ, വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, കെ.ഷിജു, കൗൺസിലർമാരായ പി.എം.ബിജു, വി.പി.ഇബ്രാഹിം കുട്ടി, അഡ്വ.കെ.വിജയൻ, പി.കെ.രാമദാസൻ, വി.വി.സുധാകരൻ, അഡ്വ.ടി.കെ.രാധാകൃഷ്ണൻ ,കെ .ടി.എം.കോയ, കെ. ചിന്നൻ, അഖിൽ പന്തലായനി, പി.രത്ന വല്ലി, അൻസാർ കൊല്ലം, പ്രിൻസിപ്പൽ എ. പി. പ്രബീദ്‌,
ബി.പി.ഒ. എം.ജി.ബൽരാജ്, ഡി.ഡി. ഇ ഡോ: ഗിരീഷ് ചോലയിൽ, എ.ഇ.ഒ. ജവഹർ മനോഹർ, ഹെഡ്മാസ്റ്റർ മൂസ്സ മേക്കുന്നത്ത്, എ.സജീവ് കുമാർ, പി.വി.രാധാകൃഷ്ണൻ, പി.ഉണ്ണികൃഷ്ണൻ, ഡോ: മിനി അജയ്, ജി. കെ. വേണു സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *