കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ നിലവിലെ വ്യവസായ സംരംഭകരെയും പുതുതായി തുടങ്ങാൻ താൽപര്യമുള്ളവരെയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബിന്റെ രൂപികരണം നാളെ രാവിലെ 10.30 ന് വി.കെ.പത്മിനിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഇ.എം.എസ് ടൗൺഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി നഗരസഭയുടെ വിഷൻ 2035 പ്രാദേശിക സാമ്പത്തിക വികസനം വിഭാവനം ചെയ്യുന്നത് ജനങ്ങൾക്ക് ആവശ്യമായ ഉപഭോഗവസ്തുക്കളുടെ 25 ശതമാനമെങ്കിലും നഗരസഭയിൽ തന്നെ ഉൽപാദിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.ചടങ്ങിൽ അജിത് കുമാർ .ടി.വി (വ്യവസായ വികസന ഓഫീസർ കൊയിലാണ്ടി നഗരസഭ), രാജിവ് .കെ(ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്), എൻ.കെ.ഭാസ്കരൻ, വി.കെ.അജിത, വി.സുന്ദരൻ മാസ്റ്റർ, ദിവ്യ സെൽവരാജ്, കെ.ഷിജു മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.













