കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി ഓൺലൈൻ ചർച്ച നടത്തി

കോഴിക്കോട്: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി കോവിഡ് പ്രതിസന്ധിയും ഇന്ധന വില വർധനവും എന്ന വിഷയത്തിൽ ഇന്നലെ രാത്രി 9മുതൽ 10. 30വരെ ഓൺലൈൻ ചർച്ച സങ്കടത്തിപ്പിച്ചു ശ്രീ റിയാസ് അദ്ധ്യാക്ഷത വഹിച്ച യോഗം സംസ്ഥാന ചെയർമാൻ കെ. ജി. വിജയകുമാരൻ നായർ ഉത്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ സമസ്ത മേഖലയിലും ജനങ്ങൾ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുമ്പോൾ കേന്ദ്ര സർക്കാർ നിരന്തരം ഇന്ധനവില വർധിച്ചു ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ചെയർമാൻ കുറ്റപ്പെടുത്തി തൊഴിലും ജോലിയും ഒന്നുമില്ലാതെ അവശത അനുഭവിക്കുമ്പോൾ അവശ്യസാധനങ്ങളുടെ വിലയും നിത്യേന വർധിക്കുകയാണ് ജനങ്ങൾ ദുരിതത്തിലാണ് അവരെ ദുരിതത്തിൽ നിന്നും സംരക്ഷിക്കുന്നതിന് പകരം ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വിജയകുമാരൻ നായർ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഓർമപ്പെടുത്തി. അതുകൊണ്ട് പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. സംസ്ഥാനങ്ങൾക്ക് കിട്ടുന്ന സബ്‌സിഡി ഉപാഫോക്താക്കൾക്കു കുറച്ചു നൽകാൻ സംസ്ഥാന സർക്കാരും തയാറാകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് ചെയർമാൻ അബ്‌ദുൾ മജീദ്, ജനറൽ സെക്രട്ടറി എ. എം. സെയ്ദ്, ജില്ലാ പ്രസിഡന്റ് സക്കറിയ പള്ളിക്കണ്ടി, ശ്രീ ബാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *