ഭക്ഷ്യോപദേശക സമിതിയെ നോക്കുകുത്തിയാക്കിയുള്ള വിലക്കയറ്റം തടയണം; കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള

കോഴിക്കോട്: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള 11-ാം മത് ജില്ലാ സമ്മേളനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളീയ സമൂഹം ഇന്ന് ഒരു ഉപഭോക്ത സമൂഹം എന്ന നിലയിലേക്ക് പരിവർത്തിക്കപ്പെട്ടെന്നും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഉറപ്പ് വരുത്താനും പ്രവർത്തിക്കുന്ന കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ പ്രവർത്തനത്തെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ജില്ലാ സമ്മേളനത്തോടുനുബന്ധിച്ച് നടന്ന ഉപഭോക്തൃ സെമിനാർ സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാർ നായർ ഉദ്ഘാടനം ചെയ്തു.

ഇൻഡോർ സ്റ്റേഡിയത്തിലെ എ.സി.മോഹനൻ നഗറിൽ വെച്ച് നടന്ന ജില്ലാ സമ്മേളനത്തിൽ സക്കരിയ്യപള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.

സന്തോഷ് തുറയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.എം സെയ്ത്(സംസ്ഥാന ജനറൽ സെക്രട്ടറി), കെ.പി.അബ്ദുൾ മജീദ്, കെ.പ്രമോദ്(രജിസ്ട്രാർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ), ജില്ലാ ഭാരവാഹികളായ കെ.പി.അബ്ദുൾ ലത്തീഫ്, എൻ.പി.മൊയ്തീൻകോയ, എം.സി.തോമസ്, രമാ ബാബു, ലീല കോമത്ത്, സുനിൽകുമാർ.ബി, കോടമ്പാട്ടിൽ അസീസ്, ഹാഷിർ.ബി.വി, എൻ.പി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.

കോഴിക്കോട് നഗരത്തിലെ മികച്ച കുടുംബശ്രീ യൂണിറ്റിനുള്ള പുരസ്കാരം രുചിക്കൂട്ട് കുടുംബശ്രീക്ക് മന്ത്രി കൈമാറി. ടി.വി എം റിയാസ് ചടങ്ങിൽ നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *