പ്രതിപക്ഷം ഭരിക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരേദിവസം കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), ആദായനികുതി വകുപ്പും പരിശോധന നടത്തിയത്.പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു.
നിയമം അതിന്റെ വഴിക്കുപോകുമെന്ന നിലപാടുമായി കേന്ദ്രവും രംഗത്തിറങ്ങിയതോടെ ഭരണ, പ്രതിപക്ഷ പോര് മൂർച്ഛിച്ചു. ‘ന്യൂസ്ക്ലിക്’ പോർട്ടലിന്റെ എഡിറ്ററടക്കം 2 പേരെയും ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെയും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.














