മഹാദേവ് ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനും ശ്രദ്ധ കപൂറിനും ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. രണ്‍ബീര്‍ കപൂര്‍ ഇ.ഡിയോടു രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടപ്പോള്‍ ശ്രദ്ധ ഇന്നു ഹാജരാകുമോ എന്നു വ്യക്തമല്ല.അതെസമയം കോമഡി താരം കപില്‍ ശര്‍മ, നടിമാരായ ഹുമ ഖുറേഷി, ഹിന ഖാന്‍ എന്നിവരെയും വിവിധ ദിവസങ്ങളിലായി ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടുണ്ട്. ഇവരും ഹാജരാകാന്‍ രണ്ടാഴ്ച സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കേസില്‍ താരങ്ങളെ പ്രതികളാക്കിയിട്ടില്ല. എന്നാല്‍ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംബന്ധിച്ച് ഇവരോടു ചോദിച്ചറിയുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ആപ്പിന്റെ പ്രചാരണത്തിനു പ്രതിഫലമായി ഹവാലപ്പണം കൈപ്പറ്റിയെന്നയാണ് ഇവര്‍ക്കെതിരായ ആരോപണം.














