കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ക്യാപ്റ്റന്റെയും എയര്‍ ഹോസ്റ്റസിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.
വിമാനത്തിനുള്ളില്‍ താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചുവെന്ന് എയര്‍ ഹോസ്റ്റസ് മൊഴി നല്‍കി. താന്‍ മൂന്ന് വട്ടവും ക്യാപ്റ്റന്‍ ഒരു വട്ടവും മുന്നറിയിപ്പ് നല്‍കിയിട്ടും താരങ്ങള്‍ ബഹളം തുടര്‍ന്നു. ഇതിനാലാണ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്ന് എയര്‍ഹോസ്റ്റസ് പോലീസിനോട് പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാനില്ലെന്നാണ് ഇന്‍ഡിഗോ അധികൃതരുടെ നിലപാട്. താരങ്ങള്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ പരാതി നല്‍കുമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.