

പൊലീസിനോട് തന്റെ പേരു പറയരുതെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. അറസ്റ്റിലായപ്പോള്‍ എസ് എം എസ് ആയിട്ടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും അബ്ദുള്ളക്കുട്ടി വിളിച്ചു. പേരു പറയരുത് എന്നായിരുന്നു അപ്പോഴും ആവശ്യപ്പെട്ടത്. മറ്റു ചിലരുടെ പേരും പറയാനുണ്ട്. അത് പിന്നീട് പറയും. അബ്ദുള്ളക്കുട്ടി ആരോപണങ്ങള്‍ നിഷേധിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞു.
തന്നോട് തെറ്റു ചെയ്തവര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്ന കാര്യങ്ങള്‍ പുറത്തുവിടും. ജയിലില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസികവിഷമം എന്നെ ദ്രോഹിച്ചവരും അനുഭവിക്കണം. താന്‍ പറഞ്ഞതിനെല്ലാം തെളിവുണ്ട്. ഫോണ്‍കോളുകള്‍ക്കും അപ്പുറത്തുള്ള തെളിവുകളും കൈവശമുണ്ട്. യു ഡി എഫ് സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.
