ഒഡീഷ ട്രെയ്ന്‍ ദുരന്തത്തില്‍ 5 പേരെ കസ്റ്റഡിയില്‍ എടുത്ത് സിബിഐ


ഒഡീഷ ട്രെയ്ന്‍ ദുരന്തത്തില്‍ 5 പേരെ കസ്റ്റഡിയില്‍ എടുത്ത് സിബിഐ. ബെഹനഗ റെയില്‍വേ സ്‌റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററെയും സിഗ്നലിംഗ് ഓഫീസറെയും അടക്കമുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒഡിഷ ട്രെയ്ന്‍ ദുരന്തത്തില്‍ 278 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


ട്രെയ്ന്‍ ദുരന്തത്തില്‍ നാലു മലയാളികളും ഉള്‍പ്പെട്ടിരുന്നു. പരിക്കേറ്റ മലയാളികള്‍ കൊച്ചിയില്‍ തിരികെയെത്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ കിരണ്‍, ബിജീഷ്, വൈശാഖ്, രഘു എന്നിവരാണ് നോര്‍ക്കയുടെ സഹായത്തോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിയത്.ക്ഷേത്ര നിര്‍മ്മാണ ജോലിക്കായിട്ടായിരുന്നു ഇവര്‍ കൊല്‍ക്കത്തയില്‍ പോയത്. തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവര്‍ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.




Sharing is Caring