പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്


പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് വഞ്ചനാക്കുറ്റം ചുമത്തി കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്.ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.


തന്റെ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സുധാകരന്‍ കോടതിയില്‍ ആവശ്യപ്പെടും.പ്രതി ചേര്‍ക്കപ്പെട്ടത്തില്‍ ഉന്നത ഗൂഢാലോചനയുണ്ട് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. മോന്‍സന്‍ മാവുങ്കല്‍ 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവരാണ് പരാതി നല്‍കിയത്.


25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ സുധാകരന്‍ എംപി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. മോന്‍സന്‍ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോന്‍സന്റെ ഡ്രൈവര്‍ അജിത്ത്, ജീവനക്കാരായ ജെയ്സണ്‍, ജോഷി എന്നിവര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.



Sharing is Caring