മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്


മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമാണ് ഇന്ന് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ തീവ്രമായി തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്.


അക്രമികള്‍ ചെറുഗ്രൂപ്പുകളായി മറുവിഭാഗങ്ങള്‍ താമസിക്കുന്നയിടത്ത് ചെല്ലുകയും അവിടെ ആക്രമണം നടത്തുകയുമായിരുന്നു. ചുരാചന്ദ്പുരിലുണ്ടായ സംഘര്‍ഷത്തിലാണ് ഇന്ന് 22 വയസുള്ള യുവാവ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റവരെ ഇംഫാല്‍ ഈസ്റ്റിലെ രാജ് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Sharing is Caring