യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ. പരീക്ഷയ്ക്കു ശേഷം പകർത്തിയ ചോദ്യപേപ്പറാണ് ടെലഗ്രാമില്‍ പ്രചരിച്ചത് എന്നാണ് സിബിഐ നല്‍കുന്ന വിശദീകരണം.പരീക്ഷയ്ക്ക് മുമ്ബ് ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വരുത്താൻ ഒരു സംഘം ശ്രമിച്ചെന്നും സിബിഐ ആരോപിച്ചു.
ടെലഗ്രാമില്‍ ചോദ്യപേപ്പർ പ്രചരിച്ചതിനാല്‍ പരീക്ഷ റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷയിലും ടെലഗ്രാമില്‍ പ്രചരിച്ച ചിത്രം കെട്ടിചമച്ചതെന്ന് എൻടിഎ (നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി) ആരോപിച്ചിരുന്നു.
അതേ സമയം,റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്തംബർ നാല് വരെ നടക്കും. സിഎസ്‌ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.