തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്ഡുമായി സിബിഐ

തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്ഡുമായി സിബിഐ. ഡൽഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം പേരെ ഇത്തരത്തിൽ വിദേശത്തേക്ക് അയച്ചതായാണു കണ്ടെത്തൽ.വിവിധ വീസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ കേസെടുത്തു. 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈൽ എന്നിവയും ഇതുവരെയുള്ള പരിശോധനയിൽ പിടിച്ചെടുത്തു. പ്രതികളെന്നു സംശയിക്കുന്നവരെ വിവിധയിടങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *