വൻ ജനപ്രീതിയാർജ്ജിച്ച ജാപ്പനീസ് കോമിക്‌സുകളിലൊന്നായ “ഡ്രാഗൺ ബോൾ” കോമിക്സിൻ്റെയും ആനിമേഷൻ കാർട്ടൂണുകളുടെയും സ്രഷ്ടാവ് അകിര തൊറിയാമ (68) അന്തരിച്ചു.അക്യൂട്ട് സബ്ഡ്യൂറൽ ഹെമറ്റോമയെ (മസ്തിഷ്കത്തിന് സമീപമുള്ള ഒരു തരം രക്തസ്രാവം) തുടർന്ന് മാർച്ച് 1 നായിരുന്നു അന്ത്യം.‘ഡ്രാഗൺ ബോൾ’ വെബ്‌സൈറ്റിലൂടെ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത പ്രൊഡക്ഷൻ ടീം പങ്കുവെച്ചത്.
കുടുംബാംഗങ്ങളും വളരെ കുറച്ച് സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഡ്രാഗൺ ബോൾ കോമിക് സീരീസ് ലോകമെമ്പാടും വളരെ ജനപ്രിയമാണ്. 1984 ലാണ് ഡ്രാഗൺ ബോൾ കോമിക് സീരീസ് ആദ്യമായി പുറത്തിറങ്ങുന്നത്.














