കാര്‍സ്24 കേരളത്തിന്‍റെ പ്രിയപ്പെട്ട യൂസ്ഡ് കാര്‍ വിപണന കേന്ദ്രമായി ഉയരുന്നു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക് കമ്പനിയായ കാര്‍സ്24 കഴിഞ്ഞ ഏതാനും മാസങ്ങളിലെ ശക്തമായ വളര്‍ച്ചയുമായി കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വെറും 90 ദിവസങ്ങള്‍ കൊണ്ട് പ്രീ-ഓണ്‍ഡ് കാറുകളുടെ വില്‍പനയില്‍ കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 370 ശതമാനം വളര്‍ച്ചയാണു നേടിയത്. ഈ മികച്ച നേട്ടം കാര്‍സ്24-നെ ഉയര്‍ന്ന ഗുണമേന്‍മയുള്ള യൂസ്ഡ് കാര്‍ വിപണിയിലെ ഉപഭോക്താക്കളുടെ പ്രിയ കേന്ദമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ 2018-ല്‍ ആരംഭിച്ച കാര്‍സ്24 മികച്ച വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 16 പട്ടണങ്ങളിലേക്ക് അതിന്‍റെ സേവനം വ്യാപിപ്പിച്ചു. സൗകര്യം, വിശ്വാസ്യത, മിതമായ വില എന്നിവയുടെ ഫലമായി കേരളത്തിലെ ജനങ്ങള്‍ കാര്‍സ്24-നെ അംഗീകരിക്കുകയും ചെയ്തു. സീറോ ഡൗണ്‍ പെയ്മെന്‍റ് വായ്പാ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച പ്രതികരണമുണ്ടാക്കി. പ്രീ-ഓണ്‍ഡ് വാഹനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിക്കാനും ഇതു സഹായകമായി. കേരളത്തിലെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, വിപുലമായ റോഡ് സൗകര്യം, വ്യക്തിഗത യാത്രകള്‍ക്കായുള്ള പ്രത്യേക താല്‍പര്യം തുടങ്ങിയവയും ഈ ഡിമാന്‍റ് വര്‍ധിപ്പിച്ചു.

വിശ്വസനീയമായ സര്‍വീസ്, ഉപഭോക്തൃ സംതൃപ്തി, മിതമായ വിലയിലെ യൂസ്ഡ് കാറുകള്‍ക്കായുള്ള ശക്തമായ ഡിമാന്‍റ് തുടങ്ങിയവ കേരളത്തിലെ കാര്‍സ്24-ന്‍റെ ഈ വളര്‍ച്ചയ്ക്കു കാരണമായി. റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഗണ്യമായ നിക്ഷേപം നടത്തുന്നത് കാര്‍സ്24-ന് അനുകൂലമായ അന്തീക്ഷം സൃഷ്ടിക്കുകയും കാര്‍സ്24-ന് അനുകൂലമായ രീതിയില്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തു. വിശ്വസനീയവും മികച്ചതുമായ ബ്രാന്‍ഡ് എന്ന നിലയിലുള്ള സ്ഥാനം സ്വന്തമാക്കാനും ഇവയെല്ലാം സഹായിച്ചു.

കേരളത്തിലെ ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച പ്രതികരണം തങ്ങള്‍ക്ക് ആവേശം പകരുന്നതായി കാര്‍സ്24 സഹസ്ഥാപകന്‍ ഗജേന്ദ്ര ജംഗിദ് പറഞ്ഞു. കാര്‍സ്24-നെ യൂസ്ഡ് കാറുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള അവരുടെ വിശ്വസനീയ പ്ലാറ്റ്ഫോമായി ഏറ്റെടുക്കുകയായിരുന്നു. കാറുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പ്രക്രിയ ലളിതമാക്കുകയും ഏവര്‍ക്കും ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രതീക്ഷകളെ മറികടക്കുന്ന സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനായി അവര്‍ക്ക് തുടര്‍ച്ചായ വിശ്വസനീയമായ അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിവിധ നഗരങ്ങളിലെ യൂസ്ഡ് കാര്‍ വിപണി സംബന്ധിച്ച കൗതുകകരമായ വിവരങ്ങള്‍ നല്‍കുന്നതാണ് കാര്‍സ്24-ന്‍റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ജനപ്രിയ മോഡലുകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിഭിന്നങ്ങളായ താല്‍പര്യങ്ങളാണ് ഈ സ്ഥിതിവിവരക്കണക്കുകളുടെ ഓരോ വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ഇയോണ്‍, എലൈറ്റ് ഐ20 പോലുള്ള മോഡലുകളില്‍ കൊച്ചി കൂടുതല്‍ താല്‍പര്യം കാട്ടുമ്പോള്‍ മാരുതി ബൊലോനയാണ് ആലപ്പുഴയില്‍ ജനപ്രിയമായത്. ഹ്യുണ്ടായ് ഐ10ന് ശക്തമായ ഡിമാന്‍റ്ാണ് കൊല്ലത്ത് ഉള്ളത്. അതേ സമയം കോട്ടയത്ത് ഥാര്‍, സ്വിഫ്റ്റ്, ആള്‍ട്ടോ, ടിയാഗോ പോലുള്ള വിവിധ മോഡലുകള്‍ക്ക് താല്‍പര്യമുണ്ട്. കേരളത്തിലെ പ്രീ-ഓണ്‍ഡ് കാര്‍ വിപണിയെ കുറിച്ചും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്.

കേരളത്തിലെ റോഡുകളില്‍ മുന്നേറുന്ന ഹ്യുണ്ടായി!

സംസ്ഥാനത്തിന്‍റെ കാര്‍ വിപണിയില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മാരുതിയും, ഹ്യുണ്ടായും കേരളത്തിലെ റോഡിലെ അനിഷേധ്യ ചാമ്പ്യനായി മാറിയിരിക്കുകയാണ്. 2023-ന്‍റെ ആദ്യ ത്രൈമാസത്തില്‍ കൊച്ചി, ആലപ്പുഴ, കൊല്ലം, കോട്ടയം തുടങ്ങിയ പട്ടണങ്ങളില്‍ വില്‍പനയുടെ കാര്യത്തില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. മികച്ച മൈലേജ്, ഒതുക്കമുള്ള വലിപ്പം, അതിവേഗമുള്ള പിക്ക് അപ്പ്, വില്‍പനയ്ക്ക് ശേഷമുള്ള മിതമായ വില, ഇന്ധനക്ഷമത എന്നിവ കണക്കിലെടുത്ത് പ്രിയപ്പെട്ട കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ മാരുതി സ്വിഫ്റ്റ് മോഡല്‍ ഒരു ചാമ്പ്യന്‍ ആണ്. ഹ്യുണ്ടായിയില്‍ ഇയോണും ഐ20യും മുന്നില്‍ നില്‍ക്കുന്നു. മിതമായ വിലയും പ്രായോഗികതയും ഇന്ധനക്ഷമതയും ആകര്‍ഷകമായ ഒതുങ്ങിയ രൂപകല്‍പനയുമെല്ലാം ഇതിനു പിന്തുണയുമായി. കേരളത്തിലെ പ്രീ-ഓണ്‍ഡ് കാര്‍ വിപണിയിലെ ഹ്യുണ്ടായിയുടെ മുന്‍തൂക്കത്തിനും ഇവ ഏറെ സഹായകമായി.

ആകര്‍ഷകമായ തെരഞ്ഞെടുപ്പുകള്‍ക്ക് അവസരമൊരുങ്ങുന്നു

വൈവിധ്യമാര്‍ന്ന കാര്‍ ബ്രാന്‍ഡുകളില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിന് ഒപ്പം വിപണിയും വന്‍ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്. ഫോര്‍ഡ് ഇകോസ്പോര്‍ട്ട്, ടാറ്റ നെക്സണും ടിയാഗോയും, ഫോക്സ്വാഗണ്‍ പോളോ, ഹോണ്ട സിറ്റി തുടങ്ങിയ സാധ്യതകളും ഇപ്പോള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രായോഗിക ആവശ്യങ്ങളും പ്രതിദിന യാത്രയുമെല്ലാം കണക്കിലെടുത്ത് കുടുംബത്തിന്‍റെ ക്ഷേമം കൂടി പരിഗണിച്ചാണ് ഈ മാറ്റങ്ങള്‍ വിപണിയില്‍ എത്തുന്നത്. മിതമായ വില, വിശ്വാസ്യത, പ്രകടനം തുടങ്ങിയവയാണ് അവരുടെ കാര്‍ തെരഞ്ഞെടുപ്പിനെ കൂടുതലായി സ്വാധീനിക്കുന്നത്.

കാറുകള്‍ തെരഞ്ഞെടുക്കുന്നതിലെ ഈ വൈവിധ്യങ്ങള്‍ ജനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ വിപുലമായ അവസരങ്ങള്‍ നല്‍കുന്നതിന്‍റെ പ്രാധാന്യം കൂടിയാണു സൂചിപ്പിക്കുന്നത്. യൂസ്ഡ് കാറുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ഒരു വിശ്വസനീയമായ പ്ലാറ്റ്ഫോം എന്ന നിലയില്‍ കേരളത്തിലെ കാര്‍ വാങ്ങുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാര്‍സ്24 സജ്ജമാണ്.

കാര്‍ വാങ്ങുന്നതിനായുള്ള വര്‍ധിച്ചു വരുന്ന ആവശ്യത്തെ നേരിടാനായി നവീനമായ കാര്‍ വായ്പാ പദ്ധതികളിലൂടെ കേരളത്തിലെ വാഹന വ്യവസായ മേഖലയെ പുതിയ തലത്തിലേക്കു കൊണ്ടു പോകുന്ന രീതിയാണ് കാര്‍സ്24 ആവിഷ്ക്കരിച്ചിട്ടുള്ളത്. കാര്‍ വാങ്ങുവാനുള്ള കഴിവ് കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് സീറോ പെര്‍സെന്‍റ് ഡൗണ്‍ പെയ്മെന്‍റ്, വര്‍ധിപ്പിച്ച കാലാവധി, മുന്‍കൂര്‍ അംഗീകാരം നല്‍കിയ വായ്പകള്‍ തുടങ്ങി നിരവധി സവിശേഷതകളാണ് അവതരിപ്പിച്ചിട്ടുള്ളത്. സാങ്കേതികവിദ്യാ പിന്‍ബലത്തോടെ മിനിറ്റുകള്‍ക്കുള്ളില്‍ വായ്പകള്‍ നല്‍കുന്നത് അടക്കമുള്ള തടസങ്ങളില്ലാത്തതും സൗകര്യപ്രദമായതുമായ നിരവധി നീക്കങ്ങള്‍ വഴി മുന്നിട്ട് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാര്‍സ്24-ന്‍റേത്. ഈ പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് ചെരണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ വന്‍ തോതിലുള്ള പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ കാര്‍ വായ്പയെടുക്കുന്നത് 75 ശതമാനമെന്ന മികച്ച നിലയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. കാര്‍സ്24-ന്‍റെ സൗകര്യപ്രദമായ തിരിച്ചടവ് രീതികളും മെട്രോ ഇതര നഗരങ്ങളിലെ കാര്‍ വായ്പകളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

കാര്‍ വില്‍പനയുടെ കാര്യത്തില്‍ പുതിയ തലങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍: വെറും 90 ദിവസങ്ങളില്‍ 1250 കോടി രൂപയുടെ കാറുകള്‍ വില്‍പന നടത്തി

ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, കൊല്ലം, കോട്ടയം, മലപ്പുറം, മൂവാറ്റുപുഴ, ഒറ്റപ്പാലം, പാലക്കാട്, പാറശ്ശാല, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം, വടകര എന്നിവ അടക്കം നിരവധി പട്ടണങ്ങളിലാണ് കാര്‍സ്24 പ്രവര്‍ത്തിക്കുന്നത്.

കാര്‍സ്24ന്‍റെ ഡ്രൈവ്ടൈം ത്രൈമാസ റിപോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ഉപഭോക്താക്കള്‍ 2023-ലെ വെറും 90 ദിവസങ്ങളില്‍ 1250 കോടി രൂപയുടെ കാറുകളാണ് ഈ സംവിധാനത്തിലൂടെ വില്‍പന നടത്തിയത്. ഈ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. കാര്‍സ്24 ഇന്ത്യയില്‍ 100ലേറെ പട്ടണങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. ഭാവിയിലെ കാര്‍ വില്‍പനയും ഉടമസ്ഥതയും സംബന്ധിച്ച പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കും വിധമാണ് ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *