അഹമ്മദാബാദ്: അഹമ്മദാബാദില്‍ പതിമൂന്നുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അപകടം നടന്നത്. വഴിയരികല്‍ കിടന്ന് ഉറങ്ങുകയായിരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. 24 വയസ്സുള്ള യുവതിയും അവരുടെ ഭര്‍ത്തൃ സഹോദരനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് പരുക്കേറ്റവരെല്ലാം.
പതിമൂന്നുകാരനെ ചോദ്യം ചെയ്തു വരികയാണ്. അപകടം നടക്കുമ്പോള്‍ കുട്ടി കാറില്‍ ഒറ്റയ്ക്കായിരുന്നു. കാര്‍ ഏതാണ്ട് 120 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണം വിട്ട് കുടിലിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.