സൂര്യ നായകനായ അഞ്ചാന്‍ ആഗസ്റ്റ് 15 ന് റിലീസ് ചെയ്യും. തിരുപ്പതി ബ്രദേഴ്‌സും യൂ ടിവി മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ലിങ്കുസാമിയാണ് സംവിധാനം ചെയ്യുന്നത്. സാമന്തയാണ് നായിക. ബോളിവുഡ് താരങ്ങളായ വിദുത് ജംവാല്‍, മനോജ് വാജ്‌പേയ് തുടങ്ങിയവരും ചിത്രത്തിലെ താരനിരയിലുണ്ട്്.സംഗീതം യുവന്‍ ശങ്കര്‍ രാജയാണ്. സൂര്യയും ചിത്രത്തില്‍ ഒരു പാട്ട് പാടിയിരിക്കുന്നു. യൂ ടൂബ് തരംഗമായ ഈ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
അഞ്ചാന്‍ എന്നാല്‍ ഭയമില്ലാത്തവന്‍ എന്നാണ് അര്‍ത്ഥം. സൂര്യയുടെ ആരാധകരെ ലക്ഷ്യം വെച്ച് ആക്ഷനും റൊമാന്‍സും ചേര്‍ത്ത് പാകപ്പെടുത്തിയ ഒരു മാസ് എന്റര്‍ ടെയിന്‍മെന്റ് ചിത്രമാണ് അഞ്ചാന്‍. രണ്ട് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ്. അധോലോക ഗ്രൂപ്പിന്റെ പകയും പ്രതികാരവുമാണ് വിഷയം. വിദേശരാജ്യങ്ങളും ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
