കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച്‌ കാനഡ; താത്കാലിക ജീവനക്കാര്‍ക്കും സ്ഥിരതാമസത്തിന് ‘യോഗ്യത

സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച്‌ കാനഡ.ആരോഗ്യം, നിര്‍മ്മാണം, ട്രാന്‍സ്‌പോര്‍ട്ടഷേന്‍ തുടങ്ങി വിദഗ്ധരെ കൂടുതലായി വേണ്ടിവരുന്ന മേഖലകളില്‍ നിന്ന് വരുന്ന കൂടുതല്‍ ആളുകള്‍ക്ക് സ്ഥിര താമസം അനുവദിക്കാനാണ് കാനഡ തീരുമാനിച്ചത്. 16 തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയാണ് സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിച്ചത്.

വൈദഗ്ധ്യം വേണ്ട മേഖലകളില്‍ നിലനില്‍ക്കുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നതിനാണ് കാനഡ കുടിയേറ്റ നയത്തില്‍ ഇളവ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപം നല്‍കിയ നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ ( എന്‍ഒസി) സംവിധാനം നടപ്പാക്കിയതായി കാനഡ അറിയിച്ചു. ആരോഗ്യം, നിര്‍മ്മാണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍ഒസി കാറ്റഗറിക്ക് രൂപം നല്‍കിയത്.

വിദഗ്ധര്‍ക്ക് സ്ഥിര താമസം അനനുവദിച്ച്‌ സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് 16 തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കിയത്. നഴ്‌സസ് സഹായി, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, സ്‌കൂള്‍ ടീച്ചര്‍ അസിസ്റ്റന്റ്്, ട്രാന്‍പോര്‍ട്ട് ട്രക്ക് ഡ്രൈവര്‍ അടക്കം 16 തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയാണ് ഇളവ് അനുവദിച്ചത്. താത്കാലിക ജീവനക്കാര്‍ക്ക് അടക്കമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നേരത്തെ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *