സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. അരീക്കോട് സുല്ല മുസ്സലാം അറബിക് കോളേജ് അദ്ധ്യാപകന്‍ എം അബ്ദുറഹ്മാന്‍ സലഫിയ്ക്ക് എതിരെയാണ് രേഖകളില്‍ കൃത്രിമം നടത്തി ശമ്പളം കൈപ്പറ്റിയതിനും വിദേശ യാത്ര നടത്തിയതിനും വകുപ്പുതല നടപടിക്ക് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ശുപാര്‍ശ ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ 2011ല്‍ നോമിനേറ്റഡ് സിന്‍ഡിക്കറ്റ് അംഗമായിരുന്നു.  2009 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെയുള്ള കാലയളവില്‍ അബ്ദുറഹ്മാന്‍ നടത്തിയ വിദേശ യാത്രയും വിദേശത്തായിരിക്കെ കോളേജ് രജിസ്റ്ററില്‍ അനധികൃതമായി ഒപ്പിട്ട് ശമ്പളം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.  ഇരുപത് തവണ വിദേശയാത്ര നടത്തിയതില്‍ ഒരുതവണമാത്രമാണ് പ്രിന്‍സിപ്പലിന്റെ അനുമതി ലഭിച്ചതെന്നും വിദേശത്തുള്ള കാലയളവില്‍ കോളേജില്‍ ഹാജരായതായി കാണിച്ച് അനധികൃതമായി ഒപ്പിട്ട് 12 തവണ ശമ്പളം കൈപ്പറ്റിയതായും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അബ്ദു റഹിമാന് അനധികൃതമായി ഒപ്പിടാന്‍ സഹായിച്ച പ്രിന്‍സിപ്പല്‍ മുഹമ്മദ് ത്വയ്യിബ് സുല്ലമിക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കോളേജ് മാനേജര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *