ബിഎം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫിക്ച്ചർ റിലീസും ട്രോഫി അനാവരണവും


കോഴിക്കോട് : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിൻ്റെ നേതൃത്വത്തിൽ
ഏഴാമത് ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫിക്ച്ചർ റിലീസും ട്രോഫി അനാവരണവും നടന്നു.


ഹോട്ടൽ സ്പാനിൽ നടന്ന ചടങ്ങിൽ
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അത്യാഹിത വിഭാഗം ക്ലസ്റ്റർ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ, ഓർത്തോവിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. രജനീഷ്,കരാടൻ ലാൻഡ്സ് എം ഡി സുലൈമാൻ കാരാടൻ, തൊയ്യിബ് മൊയ്തീൻ, ആദം ഒജി, ഷഹദ് ബംഗള എന്നിവർ ചേർന്ന് ട്രോഫികൾ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ അവതരിപ്പിച്ചു.


മൂന്ന് വിഭാഗങ്ങളിലായി 30 ടീമുകളും 300 കളിക്കാരും പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്ച്ചർ സി എം സി ഐ ടി ഹെഡ് താജുദ്ധീൻ മാളിയേക്കൽ
പ്രകാശനം ചെയ്തു. മത്സരങ്ങൾ 14 മുതൽ 17 വരെ ഗെയിം ഓൺ ടർഫിൽ നടക്കും.
കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ, സെക്രട്ടറി ഫറൂക്ക് അലി, ട്രഷറർ കെ അൽത്താഫ്, വൈസ് പ്രസിഡന്റ്
പി പി മെഹറൂഫ് , ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്,
കെ എം അക്താബ് , രക്ഷാധികാരി ഒ മമ്മുദ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.



Sharing is Caring