മന്ത്രിസഭാ പുനഃസംഘടന;സംസ്ഥാനത്ത് എല്‍ഡിഎഫ് യോഗം ഈ മാസം 24ന് ചേരും


സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനായുള്ള എല്‍ഡിഎഫ് യോഗം ഈ മാസം 24ന് ചേരും. സത്യപ്രതിജ്ഞയുടെ തീയതി യോഗത്തില്‍ തീരുമാനിക്കും.
ഗവര്‍ണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. വകുപ്പുകളുടെ കാര്യത്തിലും ധാരണയില്‍ എത്തും.


ആന്റണി രാജു , അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്ക് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരെ പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. എറണാകുളത്തെ മാറ്റി വെച്ച നവകേരള സദസില്‍ പുതിയ മന്ത്രിമാരെ പങ്കെടുപ്പിക്കാനും ധാരണയായിട്ടുണ്ട്.




Sharing is Caring