15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറുകയും ചെയ്ത ബസ് ജീവനക്കാരന് 11 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോഴിക്കോട് പാലാഴി കയലുംപാറക്കല്‍താഴത്ത് ടി.പി. അമലിന് (25) കോഴിക്കോട് പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 11 വര്‍ഷവും 3 മാസവും ശിക്ഷ വിധിച്ചെങ്കിലും അഞ്ച് വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും കൂടി ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യയില്‍ അര ലക്ഷം രൂപ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്. പ്രോസിക്യൂഷന് വേണ്ടി ആര്‍.എന്‍. രഞ്ജിത്ത് കോടതിയില്‍ ഹാജരായി.














