സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്? കൊറോണ അവലോകന യോഗം ഇന്ന് ചേരും

സംസ്ഥാനത്തെ കൊവിഡിൻ്റെ പൊതു സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം വിലയിരുത്തും. വാക്സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം.

ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനുള്ള ക്രമീകരണങ്ങൾ മന്ത്രിസഭ വിലയിരുത്തും. നൂറ് ദിന കർമ്മ പരിപാടികളുടെ പുരോഗതിയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.

സംസ്ഥാനത്ത് രോഗ വ്യാപനം കുറയുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇന്നലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ടിപിആർ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇന്നലെ 15,876 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *