തിരുവനന്തപുരം: സംസ്ഥാനത്ത് 134 പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പുറമെ 379 അധിക പ്ലസ് ടു ബാച്ചുകളും അനുവദിക്കും. ആകെ 699 പുതിയ ബാച്ചുകളാണ് പുതുതായി നിലവില്‍ അനുവദിക്കുക. പുതിയ ബാച്ചുകളിലേക്ക് സ്ഥിര നിയമനമില്ലെന്നും യോഗം തീരുമാനിച്ചു.
