സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി.

ഗതാഗത മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിത്. ഇത് സമരമല്ല, അതിജീവന പോരാട്ടമാണ്. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും മന്ത്രി തയ്യാറാകുന്നില്ലെന്നും ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു.

‘ഗാതഗതമന്ത്രിയുടെ പിടിവാശി കൊണ്ടാണ് സമരമിങ്ങനെ നീളുന്നത്. ഈ മാസം 30ന് എല്‍ഡിഎഫ് യോഗം ചേരുമ്പോള്‍ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തും’. ടി ഗോപിനാഥ് പ്രതികരിച്ചു.

ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്നും യാത്രക്കാര്‍ ദുരിതത്തിലായി. വടക്കന്‍ ജില്ലകളെയാണ് സമരം സാരമായി ബാധിച്ചത്. സമരത്തോട് ഇന്നും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്.

സമരം നടത്തുന്ന ബസ് ഓണേഴ്സും മായി ചർച്ച ചെയ്യാതെ ഗതാഗത മന്ത്രി മുഖം തിരിഞ്ഞ് നിൽക്കുന്നത് ജനങ്ങളുടെ ഇടയിൽ വലിയ അമർഷമായിട്ടുണ്ട്. പരീക്ഷാക്കാലത്ത് കുട്ടികളെയും, അദ്ധ്യാപകരെയും, രക്ഷിതാക്കളുടെയും യാത്രയ്ക്ക് വലിയ വിഷമമാണ് നേരിടുന്നത്. സമരം നടത്തുന്ന ബസ് ക്കാരെ ചർച്ചയ്ക്ക് വിളിക്കാത്ത സർക്കാർ യാത്രക്കാർക്ക് ബദൽ സംവിധാനം വളരെ ചുരങ്ങിയ തോതിലാണ് മിക്കയിടങ്ങളിലും നടപ്പിലാക്കിയത്.സർക്കാരിൻ്റെ വൻപരാജയമായാണ് ജനങ്ങൾ ഇതിനെ നോക്കി കാണുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *