പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ഒരു ബസ് സ്റ്റോപ്പ് ; ലോക്ക് ഡൗണ്‍ കാലത്തെ വേറിട്ട ആശയം

കൊച്ചി : ലോക്ഡൗണിലെ ഒഴിവു വേള നാടിന് വേണ്ടി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് തൃപ്പൂണിത്തുറ പാവംകുളങ്ങരയിലെ ബിഎസ്ബി ക്ലബിലെ അം​ഗങ്ങളായ ഒരു കൂട്ടം യുവാക്കള്‍. നാം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധികളിലൊന്നിനെ ഉപയോ​ഗപ്രദമായി രീതിയില്‍ മാറ്റിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും നിത്യജീവിതത്തില്‍ പ്ലാസ്റ്റികും അവയുടെ ഉത്പന്നങ്ങളും നമുക്കൊപ്പമുണ്ടാകും. നമ്മുടെയൊക്കെ വീടിന്റെ പരിസരത്തും പാതയോരങ്ങളിലും വലിച്ചറിഞ്ഞിരിക്കുന്നവ ധാരാളം പ്ലാസ്റ്റിക് കുപ്പികളുണ്ടാകും. പ്ലാസ്റ്റിക് വിമുക്ത കേരളമെന്ന സ്വപ്നത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഈ കുപ്പികള്‍. ഇവ ശേഖരിച്ചാല്‍ തന്നെ എന്തുചെയ്യും എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.

എന്നാല്‍‌ അതേ വെയ്സ്റ്റ് കുപ്പികള്‍ നാടിന് ഗുണകരമായി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. കൊച്ചിയിലെ തൃപ്പൂണിത്തുറയില്‍ പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് ഉപയോ​ഗശൂന്യമെന്ന് ഉറപ്പിച്ച്‌ വലിച്ചറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. വേറിട്ട ആശയം നടപ്പിലാക്കാന്‍ ചെലവഴിക്കേണ്ടി വന്നത് 14000 രൂപ മാത്രം. ഈ നിര്‍മ്മാണത്തിനായി ശേഖരിച്ചത് 650ത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍.

കിണര്‍ സ്റ്റോപെന്ന് പേരൊക്കെ ഉണ്ട്. എന്നാല്‍ മഴയത്തും, വെയിലത്തും ഒന്ന് കയറി നില്‍ക്കാന്‍ ഒരു കാത്തിരിപ്പ് കേന്ദ്രമില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ മുന്നിട്ടിറങ്ങി. നാട്ടില്‍ കിട്ടിയ പ്ലാസ്റ്റിക് കുപ്പികള്‍ ടം​ഗീസ് കൊണ്ട് കോര്‍ത്ത് അടുക്കി വെച്ചു, നിലത്ത് ടൈല് വിരിച്ചു. മേല്‍ക്കൂര മറക്കാന്‍ ഷീറ്റ് ഉപയോഗിച്ചു. ചിലവ് വെറും 14,000 രൂപ മാത്രം. ഗുണം രണ്ടാണ്. കാത്തിരിപ്പ് കേന്ദ്രം മാത്രമല്ല പരിസരത്തെ പ്ലാസ്കിക് കുപ്പികളും ഒറ്റയടിക്ക് അപ്രത്യക്ഷമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *