പ്രായപൂര്‍ത്തിയാകാത്ത 3 സഹോദരിമാരെ അതിദാരുണമായി കൊലപ്പെടുത്തി പബ്ജി ഗെയിമിന് അടിമയായ സഹോദരന്‍. പാകിസ്ഥാനിലെ തെര്‍മല്‍ പവര്‍ കോളനിയിലാണ് സംഭവം. പബ്ജി ഗെയിമിന്റെ സ്വാധീനത്തെ തുടര്‍ന്ന് 3 സഹോദരിമാരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
തെര്‍മല്‍ സെക്യൂരിറ്റി സര്‍ജന്റ് ഇജാസിന്റെ മക്കളായ ഫാത്തിമ (7), സഹ്‌റ (8), ആരീഷ (11) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ബാസിതിനെ പോലീസ് അറസ്റ്റ് ചെയ്തു.3 സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം, ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സിലേക്ക് ബാസിത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, സഹോദരിമാരെ കാണാനില്ലെന്ന് ബാസിത് തന്നെയാണ് പോലീസില്‍ വിളിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് സംഘത്തോടൊപ്പം തിരച്ചില്‍ നടത്തുകയും ചെയ്തു. ഇതിനിടെ സംശയം തോന്നിയ പോലീസ് ബാസിതിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്.
സഹോദരിമാരുടെ കൊലപാതകത്തിന് പിന്നില്‍ പബ്ജി ഗെയിമിന്റെ സ്വാധീനം ഉള്ളതായും, താന്‍ തന്നെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.













