സ്തനാര്‍ബുദം; പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെ

സ്ത്രീകള്‍ക്കിടയില്‍ കൂടുതലായി കാണപ്പെടുന്ന ക്യാന്‍സര്‍ ആണ് സ്തനാര്‍ബുദം. ലോകത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ക്യാന്‍സര്‍ രോഗികളില്‍ ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം സ്തനാര്‍ബുദത്തിനാണ്.

1985 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസം ആചരിച്ച്‌ വരുന്നു. സ്തനാര്‍ബുദം സ്തനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കാം. കാന്‍സര്‍ കോശങ്ങള്‍ രക്തത്തിലേക്കോ ലിംഫ് സിസ്റ്റത്തിലേക്കോ എത്തുകയും പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുമ്ബോള്‍ സ്തനാര്‍ബുദം വ്യാപിക്കും. ആരംഭത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. ആദ്യം ചെയ്യേണ്ടത് സ്തനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ്.

സ്തനാര്‍ബുദത്തെ കുറിച്ച്‌ കൂടുതല്‍ അവബോധം ഉണ്ടാക്കാനും ആരംഭത്തില്‍ തന്നെ രോഗ നിര്‍ണ്ണയം നടത്താനും സ്തനാര്‍ബുദബാധിതരെ പിന്തുണയ്ക്കാനും വിവിധ സന്നദ്ധസംഘടനകളും ആശുപത്രികളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളും ഈ കാലയളവില്‍ വിവിധ പ്രചാരണ പരിപാടികള്‍ നടത്തി വരികയാണ്.

അമ്ബത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ആര്‍ത്തവ വിരാമം സംഭവിക്കുന്നവര്‍ക്കും മാത്രമേ സ്തനാര്‍ബുദം എന്ന ധാരണ പൂര്‍ണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

സ്തനാര്‍ബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ശരീരത്തില്‍ സംഭവിച്ച്‌ തുടങ്ങുന്നു എന്നതാണ്. പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതിനും ആദ്യ ഗര്‍ഭധാരണത്തിനും ഇടയിലുള്ള കാലം സ്തനവളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.

സ്തനാര്‍ബുദ ലക്ഷണങ്ങള്‍ എന്തൊക്കെ?

സ്തനത്തില്‍ ചുവപ്പ് അല്ലെങ്കില്‍ മറ്റ് നിറങ്ങള്‍ വരിക.
സ്തനങ്ങളില്‍ മുഴുവനായോ ഭാഗികമായോ വീക്കം.
മുലക്കണ്ണില്‍ ഡിസ്ചാര്‍ജ് വരിക.
സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ പെട്ടെന്നുള്ള മാറ്റം
കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകള്‍, വീക്കം എന്നിവ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *