ഗെയിമിങ്ങും റോബോട്ടിക്സുമായി ഈ വേനലവധി പൊളിക്കാം; വിദ്യാർത്ഥികൾക്കായി അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

തിരുവനന്തപുരം: പഠനവും പരീക്ഷയുമെല്ലാം കഴിഞ്ഞ് മധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾക്ക് ചില ‘കാര്യമായ’ കളികൾക്ക് അസാപ് കേരള അവസരമൊരുക്കുന്നു. ഗെയിം ഡെലവപ്മെന്റ്, റോബോട്ടിക്സ്, ഡിജിറ്റൽ ലിറ്ററസി, ആർട്സ് ആന്റ് ക്രാഫ്റ്റ് തുടങ്ങി നൂതനവും മികച്ച സാധ്യതകളുമുള്ള ഇഷ്ട വിഷയങ്ങൾ എക്സ്പ്ലോർ ചെയ്യാൻ അവസരമൊരുക്കുന്ന സമ്മർ ക്യാമ്പുകൾ അസാപ് കേരള എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ പഠിക്കുന്നതിനൊപ്പം ഒട്ടേറെ വിനോദ പരിപാടികളും ഉണ്ടായിരിക്കും.

അസാപ് സമ്മർ ക്വസ്റ്റ് 2024 എന്ന പേരിലുള്ള, അഞ്ചു ദിവസം നീളുന്ന ഈ ക്യാമ്പുകൾ ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെയാണ് സംഘടിപ്പിക്കുന്നത്. 10 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കു വേണ്ടിയാണീ ക്യാമ്പുകൾ. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള റിഗ് ലാബ്സ് അക്കാഡമിയുമായി ചേർന്നാണ് ക്യാമ്പുകൾ ഒരുക്കുന്നത്.

തിരുവനന്തപുരത്തെ ക്യാമ്പ് കഴക്കൂട്ടം അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് നടക്കുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് സമയം. ക്യാമ്പിൽ പങ്കെടുക്കാൻ അസാപ് കേരളയുടെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9400890982. രജിസ്ട്രേഷനുള്ള ലിങ്ക്: https://connect.asapkerala.gov.in/events/11420

Spread the love

Leave a Reply

Your email address will not be published. Required fields are marked *