ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് പരുക്ക്

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് പരുക്ക്. ‘ഇന്ത്യന്‍ പൊലീസ് ഫോഴ്സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം.നടിയുടെ ഇടത് കാല്‍ ഒടിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്.

റോള്‍ ക്യാമറ ആക്ഷന്‍ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന കുറിപ്പോടെയാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതല്‍ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ശില്‍പ കുറിച്ചു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യന്‍ പൊലീസ് ഫോഴ്സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വിവേക് ഒബ്റോയ്, ഇഷ തല്‍വാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *