മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.


പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ 6.20 ഓടെയായിരുന്നു അപകടം. നാല് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്.


മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും മറൈൻ എൻഫോഴ്‌സ്മെൻ്റും സംഭവസ്ഥലത്ത് തിരിച്ചില്‍ നടത്തിയിരുന്നു. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടത്തില്‍ ഈ വർഷത്തെ നാലാമത്തെ മരണമാണിത്.



Sharing is Caring