കോവിഡ് രോഗികൾക്കായി ബോബി ഫാൻസ് കണ്ണൂരിൽ ആംബുലൻസ് കൈമാറി

കണ്ണൂർ: കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി.എം.പി.കെ.സുധാകരന് ബോബി ഫാൻസ് കോ ഓർഡിനേറ്ററായ പി.അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്.കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ധർമടം നിയോജകമണ്ഡലം കോ ഓർഡിനേറ്റർ സി.രഘുനാഥ്, അഴീക്കോട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രാഹുൽ, വിപിൻ മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *