ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മഞ്ചേരി ഷോറും ഏപ്രിൽ 10ന് പുതിയ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്നു


മഞ്ചേരി: സ്വര്‍ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം കൂടുതല്‍ വിശാലതയോടെ കോഴിക്കോട് റോഡിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.


2017 ഏപ്രില്‍ 10 തിങ്കളാഴ്ച രാവിലെ 10.30 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. ബോബി ചെമ്മണ്ണൂര്‍ ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം ചെയ്യും.
916 സ്വര്‍ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിങ് അനുഭവത്തോടൊപ്പം അന്താരാഷ്ട നിലവാരമുള്ള ഭൗതിക സൗകര്യവുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.


ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് സ്വര്‍ണസമ്മാനങ്ങള്‍ ലഭിക്കുന്നു. ഉദ്ഘാടനം പ്രമാണിച്ച് ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്.

കൂടാതെ ഉദ്ഘാടന മാസത്തില്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്‌സിനും മറഡോണ ഗോള്‍ഡ് പാര്‍ട്ണറാകാന്‍ അവസരമുണ്ട്. മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ക്ക് മറഡോണക്കൊപ്പം ഡിന്നര്‍, യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്ലേസ്, ഐഫോണ്‍, ഗോള്‍ഡ് നെക്ലേസ്, മറഡോണ ഗോള്‍ഡ് കോയിന്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.



Sharing is Caring